പാലക്കാട്: വാളയാർ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി പെൺകുട്ടികളുടെ അമ്മയുടെ മൊഴി. കേസിലെ വീഴ്ച പരിശോധിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന് മുന്നിലാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ മൊഴിനൽകിയത്. പാലക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങില്‍ കേസിന്‍റെ ആദ്യഘട്ടത്തിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ജലജ മാധവനിൽ നിന്നും കമ്മിഷൻ മൊഴിയെടുത്തു.
വാളയാർ കേസ്; പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന് പെൺകുട്ടികളുടെ അമ്മ - പൊലീസിനും പ്രോസിക്യൂഷനും വീഴ്ച
പാലക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങില്‍ കേസിന്‍റെ ആദ്യഘട്ടത്തിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ജലജ മാധവനിൽ നിന്നും കമ്മിഷൻ മൊഴിയെടുത്തു
വാളയാർ കേസ്; പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന് പെൺകുട്ടികളുടെ അമ്മ
കേസുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജിൽ നിന്നും കമ്മിഷൻ നേരത്തെ മൊഴിയെടുത്തിരുന്നു. കമ്മിഷൻ കാലാവധി രണ്ടു മാസത്തേക്ക് കൂടി സർക്കാർ നീട്ടിയിട്ടുണ്ട്.