കേരളം

kerala

ETV Bharat / state

വാളയാർ കേസ്;സ്വാധീനിക്കാതിരിക്കാനാണ് ജുഡീഷ്യല്‍ എന്‍ക്വയറിയെന്ന് മന്ത്രി

പ്രോസിക്യൂഷന്റെ വീഴ്ചയും അന്വേഷണത്തിലെ വീഴ്ചയും ആവർത്തിക്കാതിരിക്കാനുള്ള നടപടികളുമാണ് കമ്മീഷന്റെ പരിധിയിൽ വരുന്ന വിഷയങ്ങളെന്നും എകെ ബാലൻ

വാളയാർ കേസ്: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് അന്വേഷണത്തിൽ അവിശ്വസനീയമായ കാര്യങ്ങൾ നടന്നതിനാൽ

By

Published : Nov 21, 2019, 11:01 PM IST

പാലക്കാട്:വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ സംബന്ധിച്ചും പ്രോസിക്യൂഷനെ സംബന്ധിച്ചും അവിശ്വസനീയമായ കാര്യങ്ങൾ നടന്നതിനാലാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്ന് മന്ത്രി എ.കെ ബാലൻ. പ്രോസിക്യൂഷന്റെ വീഴ്ച, അന്വേഷണത്തിലെ വീഴ്ച, ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കല്‍ എന്നിവയാണ് കമ്മീഷന്റെ പരിധിയിൽ വരുന്ന വിഷയങ്ങൾ.

വാളയാർ കേസ്: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് അന്വേഷണത്തിൽ അവിശ്വസനീയമായ കാര്യങ്ങൾ നടന്നതിനാൽ

അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാനാണ് ജുഡീഷ്യൽ എൻക്വയറി. പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ഗുണകരമായ അന്വേഷണമാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും ചെറിയ സമയത്തിനുള്ളിൽ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കുമെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു.

ABOUT THE AUTHOR

...view details