കേരളം

kerala

ETV Bharat / state

'നിയോ നാസികളുമായുള്ള ഗാഢസൗഹൃദത്തിന്‍റെ പുളിച്ചുതികട്ടലുകൾ ബാലൻസ് ചെയ്യാനുള്ളതല്ല രാഹുൽഗാന്ധിയുടെ സ്നേഹത്തിന്‍റെ രാഷ്ട്രീയം'

അനുരാഗ് താക്കൂറിനൊപ്പമുള്ള (Union minister Anurag Thakur) ചിത്രം കുറിപ്പ് സഹിതം പങ്കുവച്ചതോടെ എം.ബി രാജേഷിനെതിരെ വിമർശനം ഉയർന്നിരുന്നു.

By

Published : Nov 23, 2021, 9:56 PM IST

Updated : Nov 23, 2021, 10:05 PM IST

V T Balram  V T Balram against M B Rajesh  kpcc vice president against speaker  speaker's post about anurag thakur  mb rajesh and anurag thakur  എംബി രാജേഷ്  എംബി രാജേഷിനെതിരെ വിടി ബൽറാം  എംബി രാജേഷ് അനുരാഗ് താക്കൂർ  എം ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റ്  നരേന്ദ്ര മോദി ആലിംഗനം ചെയ്‌ത് രാഹുൽ ഗാന്ധി
എംബി രാജേഷിനെതിരെ വിടി ബൽറാം

പാലക്കാട് : കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി(Union minister Anurag Thakur) സൗഹൃദം പങ്കുവച്ച ചിത്രങ്ങള്‍ കുറിപ്പ് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തതില്‍ എംബി രാജേഷ് നടത്തിയ വിശദീകരണത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാം(KPCC Vice President VT Balram). വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി കുപ്രസിദ്ധി നേടിയ അനുരാഗ് താക്കൂറുമായി സൗഹൃദം പങ്കിടുന്നുവെന്നടക്കം ആരോപിച്ച് നിരവധി പേര്‍ എം.ബി രാജേഷിനെതിരെ വിമർശനം ഉയര്‍ത്തിയിരുന്നു.

വിമർശനങ്ങൾക്ക് മറുപടിയായി എം.ബി രാജേഷ് കുറിച്ച പോസ്റ്റിൽ കേന്ദ്ര മന്ത്രിയുമായുള്ള സൗഹൃദത്തെ പാർലമെന്‍റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആലിംഗനം ചെയ്തതിനോട് ഉപമിച്ചിരുന്നു. ഇതിനുമറുപടിയുമായാണ് വി.ടി ബൽറാം എത്തിയിരിക്കുന്നത്. നിയോ നാസികളുമായുള്ള ഗാഢസൗഹൃദത്തിന്‍റെ പുളിച്ചുതികട്ടലുകൾ ബാലൻസ് ചെയ്യാനുള്ളതല്ല രാഹുൽ ഗാന്ധിയുടെ സ്നേഹത്തിന്‍റെ രാഷ്ട്രീയമെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. രാഹുൽ ഗാന്ധിയുടെ ആലിംഗനം അദ്ദേഹത്തിന്‍റെ ഏറ്റവും ശക്തമായ രാഷ്ട്രീയ വിമർശനമാണെന്നും വി.ടി ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

വി.ടി ബൽറാമിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

രാഹുൽ ഗാന്ധിയുടെ ഈ ആലിംഗനം അദ്ദേഹത്തിന്‍റെ ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ വിമർശനമാണ്. വെറുപ്പിന്‍റെ പ്രത്യയശാസ്ത്രത്തെ പ്രതീകവൽക്കരിക്കുന്ന അമ്പത്താറിഞ്ച് ആസുരതയെ മനുഷ്യത്ത്വമെന്ന മഹാമൂല്യത്തെ വച്ച് ഒരു നിമിഷം കൊണ്ട് തകർത്തെറിയുന്ന അവിസ്മരണീയമായ കാഴ്ച.

നിയോ നാസികളുമായുള്ള ആരുടേയെങ്കിലും ഗാഢസൗഹൃദത്തിന്റെ പുളിച്ചുതികട്ടലുകൾ ബാലൻസ് ചെയ്യാനുള്ളതല്ല ഈ സ്നേഹത്തിന്‍റെ രാഷ്ട്രീയം.

Last Updated : Nov 23, 2021, 10:05 PM IST

ABOUT THE AUTHOR

...view details