പാലക്കാട്: പട്ടാമ്പിയിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് വടകര മേമുണ്ട കാരോടിത്തായ ഷംസുദീനും(19), ഇയാളുടെ കൂട്ടാളിയായ പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്.
കട കുത്തിത്തുറന്ന് മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍
മഞ്ഞക്കുളം എന്ന സ്ഥലത്ത് നിന്നാണ് പ്രതികള്‍ അറസ്റ്റിലായത്
ഇരുവരും മങ്കരയിലെ ഒരു പഴക്കടയിൽ ജോലി ചെയ്‌തു വരികയാണ്. വാവന്നൂരിൽ നടത്തിയ മോഷണ ശ്രമം പരാജയപ്പെട്ടപ്പോൾ മമ്മിപ്പടിയില്‍ കച്ചവടം നടത്തുന്ന മുഹമ്മദ് ബഷീര്‍ എന്നയാളുടെ കടയുടെ പൂട്ട് തകർത്ത് മോഷണം നടത്തുകയായിരുന്നു. എന്നാൽ മോഷണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുമ്പോള്‍ പൊലീസെത്തുകയും ഇരുവരും വന്ന ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
തുടര്‍ന്ന് ബൈക്കിന്‍റെ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെപ്പറ്റിയുള്ള വിവരം ലഭിക്കുന്നത്. വെള്ളിയാഴ്‌ചയോടെ മങ്കരയിലെത്തിയപ്പോള്‍ ഇരുവരും വീണ്ടും മറ്റൊരു ബൈക്കില്‍ രക്ഷപ്പെടുകയും പിന്നീട് മഞ്ഞക്കുളം എന്ന സ്ഥലത്ത് നിന്നും പിടിയിലാകുകയുമായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എ.എം.സിദ്ധീഖ്, സബ് ഇന്‍സ്‌പെക്ടര്‍ ബിന്ദുലാല്‍ തുടങ്ങിയവരുെട നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.