പാലക്കാട്:ആദിവാസി ജീവിതം വെള്ളിത്തിരയിലെത്തിച്ച് ഒരു കൂട്ടം സംഗീത പ്രേമികള്‍. 'എമ്ത്ത് അറ്മെ' എന്ന സംഗീത ആല്‍ബമാണ് പ്രമേയം കൊണ്ടും സംഗീതം കൊണ്ടു ശ്രദ്ധയാകര്‍ഷിക്കുന്നത്. 'നമ്മുക്ക് നാമെ' എന്ന് പേരിട്ടിരിക്കുന്ന കലാ സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആദിവാസി യുവാക്കളാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. അഭിനേതാക്കളും ആദിവാസി വിഭാഗത്തില്‍പെട്ടവരാണ്.
പാരമ്പര്യ വാദ്യോപകരണങ്ങളായ പറെ, ധവിൽ, ജാൽറ, മങ്കെ, കൊകാല്, ചിലങ്ക തുടങ്ങിയവ ഉപയോഗിച്ചാണ് ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ബാലൻ കള്ളക്കരയും മുരുകേശ് ഭൂതിവഴിയും കുപ്പുസ്വാമിയുമാണ് നേതൃത്വം. വിനോദ് ഊത്തുക്കുഴിയാണ് വരികളെഴുതി പാടിയിരിക്കുന്നത്. രതീഷ് ഒ.എൽ.എച്ചാണ് സംവിധാനം. മരുതൻ വി അഭിനയിക്കുന്ന ആൽബത്തിന്റെ ക്യാമറയും എഡിറ്റിങ്ങും കൈകാര്യം ചെയ്തത് മതി. എം.പിയാണ്.