പാലക്കാട് :അട്ടപ്പാടിയിൽ വനത്തിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി ബാലൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കിണറ്റുക്കര ഊരിലെ പൊന്നന്‍റെയും സുമതിയുടെയും മകൻ സഞ്ജു(15) ആണ് ഇന്ന് വൈകിട്ട് കടുകമണ്ണയിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തേൻ ശേഖരിച്ച് മടങ്ങവെ കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെട്ടു ; ആക്രമണത്തിൽ ആദിവാസി ബാലന്‍ കൊല്ലപ്പെട്ടു - elephant attack in attappadi
വനത്തിൽ തേൻ ശേഖരിച്ച് മടങ്ങും വഴി കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു
തേൻ ശേഖരിക്കാൻ പോയ ആദിവാസി ബാലൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
വനത്തിൽ തേൻ ശേഖരിക്കാൻ അച്ഛനോടും ബന്ധുക്കളോടുമൊപ്പം പോയതായിരുന്നു സഞ്ജു. തേൻ ശേഖരിച്ച് മടങ്ങും വഴി കാട്ടാന കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു. അഗളി ഗവണ്‍മെന്‍റ് വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം അഗളി ആശുപത്രിയിൽ.