പാലക്കാട്: വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി തീർത്ത സംരക്ഷണ കവചങ്ങൾ മുറിച്ചു നീക്കി. മരങ്ങളുടെ വളർച്ചയ്ക്ക് തടസമായതിനെ തുടർന്നാണ് സംരക്ഷണ കവചങ്ങള്‍ മുറിച്ച് മാറ്റിയത്. 2010 കാലഘട്ടത്തില്‍ വഴിയോര തണല്‍ പദ്ധതിയുടെ ഭാഗമായി സാമൂഹിക വനവ്തകരണ വിഭാഗവും പരിസ്ഥിതി പ്രവർത്തകരും സംയുക്തമായി നട്ടുപിടിപ്പിച്ച മരങ്ങൾക്കാണ് വൃക്ഷ സംരക്ഷണ കവചം കുരുക്കായി മാറിയത്.
മരങ്ങൾക്ക് മരണകുരുക്കായി മാറി സംരക്ഷണ കവചം; ഇനി സ്വതന്ത്രം
2010 കാലഘട്ടത്തില്‍ വഴിയോര തണല്‍ പദ്ധതിയുടെ ഭാഗമായി സാമൂഹിക വനവ്തകരണ വിഭാഗവും പരിസ്ഥിതി പ്രവർത്തകരും സംയുക്തമായി നട്ടുപിടിപ്പിച്ച മരങ്ങൾക്കാണ് വൃക്ഷ സംരക്ഷണ കവചം കുരുക്കായി മാറിയത്
പാലക്കാട് കുളപ്പുള്ളി റോഡിലും പാലക്കാട് നഗരത്തിലും പാലക്കാട് - കോഴിക്കോട് ബൈപ്പാസ് റോഡിലുമുള്ള വൃക്ഷ തൈകളുടെ സംരക്ഷണത്തിനാണ് ഇരുമ്പ് കവചമൊരുക്കിയിരുന്നത്. മരങ്ങൾ വളർന്നു വലുതായിട്ടും വൃക്ഷ സംരക്ഷണ കവചങ്ങൾ യഥാസമയം നീക്കം ചെയ്യാത്തത് മൂലം കവചങ്ങൾക്കിടയിൽപ്പെട്ട് മരങ്ങളുടെ നിലനിൽപ്പ് തന്നെ ഭീഷണിയായി. ഇതേ തുടർന്നാണ് ബോണോവെഞ്ചർ കവചം ഗ്യാസ് കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് മാറ്റിയത്.
മുൻ ഡിഎഫ്ഒയും ജൈവ വൈവിധ്യ ബോർഡ് ജില്ല കോർഡിനേറ്ററുമായ ബാബുവിന്‍റെ നേതൃത്വത്തിലാണ് കവചങ്ങൾ മുറിച്ച് മാറ്റിയത്. പുനർജനി പ്രസിഡന്‍റ് ദീപം സുരേഷ്, പരിസ്ഥിതി ഐക്യവേദി ജില്ല ചെയർമാൻ ബോബൻ മാട്ടുമന്ത, മണിക്കുളങ്ങര, ഹരിദാസ് മച്ചിങ്ങൽ, മുഹമ്മദലി പിരായിരി, കെ.ഹരിദാസ്, ആർ രാധാകൃഷ്ണൻ, ദീപക് വർമ്മ എന്നിവർ പങ്കെടുത്തു.