കേരളം

kerala

By

Published : Oct 4, 2019, 8:15 PM IST

Updated : Oct 4, 2019, 8:32 PM IST

ETV Bharat / state

ത്രീഫേസ് മെമു പാലക്കാടെത്തി; നാല് ദിവസത്തിനുള്ളിൽ ഓടി തുടങ്ങും

എമർജൻസി സ്റ്റോപ്പ് ബട്ടണുകൾ ,എൽ.ഇ.ഡി. ലൈറ്റുകൾ,ബയോ ശൗചാലയങ്ങൾ എന്നിവയാണ് മെമുവിന്‍റെ പ്രത്യേകതകള്‍

ത്രീഫേസ് മെമു പാലക്കാടെത്തി; നാല് ദിവസത്തിനുള്ളിൽ ഓടി തുടങ്ങും

പാലക്കാട്: ആദ്യത്തെ ത്രീഫേസ് മെമു പാലക്കാട് ജംങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തി. നാല് ദിവസത്തിനുള്ളിൽ മെമു സർവ്വീസ് ആരംഭിക്കും. 614 പേർക്ക് ഇരുന്നും 1788 പേർക്ക് നിന്നും മെമുവില്‍ യാത്രചെയ്യാനാകും. ദക്ഷിണ റെയിൽവേയുടെ ചെന്നൈ പെരമ്പൂർ കോച്ച് ഫാക്ടറിയിലാണ് മെമു നിർമിച്ചിരിക്കുന്നത്.

ത്രീഫേസ് മെമു പാലക്കാടെത്തി; നാല് ദിവസത്തിനുള്ളിൽ ഓടി തുടങ്ങും

മണിക്കൂറില്‍ 105 കിലോമീറ്ററാണ് മെമുവിന്‍റെ വേഗം. ലോക്കോ പൈലറ്റിന്‍റെയും ഗാര്‍ഡിന്‍റെയും കാബിനുകള്‍ ശീതീകരിച്ചവയാണ്. കുഷ്യനുള്ള സീറ്റുകൾ, ബയോ ശൗചാലയങ്ങൾ എമർജൻസി സ്റ്റോപ്പ് ബട്ടണുകൾ ,എൽ.ഇ.ഡി. ലൈറ്റുകൾ എന്നിവയാണ് കോച്ചുകളുടെ മറ്റ് പ്രത്യേകതകൾ.

ട്രെയിനിലെ എല്ലാ കാറുകളിലും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വീതികൂടിയ ജനാലകളും വാതിലുകളും മെമുവിന് കൂടുതൽ ഭംഗി നൽകുന്നു.

Last Updated : Oct 4, 2019, 8:32 PM IST

ABOUT THE AUTHOR

...view details