പാലക്കാട്: ഒലവക്കോട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷന് സമീപം മൂന്ന് കിലോ കഞ്ചാവടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജില്ലാ ലഹരി വിരുദ്ധ സേന നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഒന്നര ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് കണ്ടെത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന.
മൂന്ന് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ - ഒലവക്കോട് ജങ്‌ഷൻ റെയിൽവെ സ്റ്റേഷന്‍ കഞ്ചാവ്
പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സേന നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്
മൂന്ന് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ
സംഭവത്തില്‍ പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പരിശോധന ശക്തമായതോടെ പ്രതികൾ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ജില്ലാ പൊലീസ് മേധാവി ശിവവിക്രമിന്‍റെ നിർദേശത്തെ തുടർന്ന് നാർകോട്ടിക് സെൽ ഡിവൈഎസ്‌പി ബാബു തോമസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.