പാലക്കാട്:മുതലമടയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. നെണ്ടന്‍ കിഴായയിലെ ആയുര്‍വേദ മരുന്ന് നിര്‍മാണ കമ്പനിയിലാണ് സംഭവം. കമ്പനി ഉടമയും പരിസിഥിതി പ്രവര്‍ത്തകനുമായ ആറുമുഖന്‍, ഇദ്ദേഹത്തിന്‍റെ കമ്പനിയിലെ ജീവനകാരി സുധ എന്നിവര്‍ക്കും സുധയുടെ ഭര്‍ത്താവ് ആനമറി സ്വദേശി രാമനുമാണ് വെട്ടേറ്റത്. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം.
രാമന്‍ ഭാര്യ സുധയെ വെട്ടുകത്തിക്കൊണ്ട് വെട്ടി. ഭര്‍ത്താവിന്‍റെ ആക്രമണം തടയാന്‍ ശ്രമിച്ചതോടെ കമ്പനി ഉടമ അറുമുഖന് വെട്ടേറ്റു. തുടര്‍ന്ന് ആറുമുഖനും സുധയും കൂടി വെട്ടുകത്തി പിടിച്ച് വാങ്ങി രാമനെ തിരിച്ച് വെട്ടി.