തടയണയിൽ കുളിക്കുന്നതിനിടയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - പാലക്കാട്
35 അടി താഴ്‌ചയിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്.
തടയണയിൽ കുളിക്കുന്നതിനിടയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: തടയണയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആലത്തൂരിലെ ചീരക്കുഴി തടയണയിൽ കുളിക്കാനിറങ്ങിയ ചുടാലിയിൽ വീട്ടിൽ സന്തോഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 35 അടി താഴ്‌ചയിൽ നിന്നാണ് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായത്.