പാലക്കാട്: എലപ്പുള്ളയില്‍ വൃദ്ധയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. അയല്‍വാസിയായ ബാബു (30) ആണ് പൊലീസ് പിടിയിലായത്. മേനോൻപാറ വെന്തപാളയെത്തെ ബന്ധു വീട്ടിൽ നിന്നാണ് ഇന്നലെ രാത്രിയോടെ ഇയാൾ പിടിയിലായത്. കൊല്ലപ്പെട്ട ജാനകിയിൽ നിന്നും കവർന്ന പണവും മാലയും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
പാലക്കാട്ട് വൃദ്ധയുടെ കൊലപാതകം; പ്രതി പിടിയില്‍ - പാലക്കാട് ജാനകിയുടെ മരണം
അയല്‍വാസിയായ ബാബു (30) ആണ് പൊലീസ് പിടിയിലായത്. വൃദ്ധ ബലാത്സംഗത്തിന് ഇരയായതായും പോസ്റ്റമോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
പാലക്കാട്ടെ വൃദ്ധയുടെ കൊലപാതകം; പ്രതി പിടിയില്‍
പ്രതി ബാബു വൃദ്ധയിൽ നിന്നും മദ്യപിക്കാനായി പണം ആവശ്യപ്പെട്ടിരുന്നു. പണം കിട്ടാതെ വന്നപ്പോൾ ഇയാൾ വൃദ്ധയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാലയും പണവും കവരുകയായിരുന്നു. വൃദ്ധയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇവർ ബലാത്സംഗത്തിന് ഇരയായതായും സൂചനയുണ്ട്.
Last Updated : Mar 5, 2020, 10:41 AM IST