പാലക്കാട്:തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടി പാലക്കാട് ആനക്കര പഞ്ചായത്തിലെ കുമ്പിടി, പെരുമ്പലം, ആനക്കര, കൂടല്ലൂർ, പന്നിയൂർ നിവാസികള്‍. പട്ടിത്തറ പഞ്ചായത്തിലെ കോക്കാട്, ഒതളൂർ, പടിഞ്ഞാറങ്ങാടി, അരിക്കാട് തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും ശല്യം രൂക്ഷമാണ്. തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ 50-തിലേറെ പേർക്കാണ് പരിക്കേറ്റത്.
പകല്‍ സമയത്തും നായകളുടെ ആക്രമണം ഭയന്നാണ് പ്രദശവാസികള്‍ ജീവിക്കുന്നത്. നായകളെ പേടിച്ച് സ്ത്രീകളും വിദ്യാര്‍ഥികളും അടക്കമുള്ളവര്‍ ഈ പ്രദേശത്തുകൂടി നടക്കാന്‍ വരെ ഭയപ്പെടുകയാണ്. ബൈക്കുകളില്‍ പോകുന്നവരെ നായകള്‍ ആക്രമിക്കുന്നതും പതിവാണ്. കഴിഞ്ഞദിവസം കുമ്പിടിയിൽ ബൈക്കിന് കുറുകെ തെരുവുനായ ചാടി പെരുമ്പലം സ്വദേശിയായ യുവാവിന് തലയ്‌ക്ക് പരിക്കേറ്റിരുന്നു.