പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ജിഷാദ് ബി ആണ് അറസ്റ്റിലായത്. ഇയാളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇയാൾക്ക് പങ്കുണ്ടെന്നാണ് എന്നാണ് സൂചന.
ശ്രീനിവാസന്‍ വധക്കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ - sreenivasan murder
ശ്രീനിവാസനെ കൊലപ്പെടുത്താൻ ഗൂഢാലോചനയില്‍ പങ്കെടുത്ത ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ജിഷാദ് ബി ആണ് അറസ്റ്റിലായത്
ശ്രീനിവാസന്‍ വധക്കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ഏപ്രില്‍ പതിനാറിനു പാലക്കാട് മേലാമുറിയില്‍ വെച്ചാണ് ആര്‍എസ്‌എസ് നേതാവായ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ഇരുചക്ര വാഹനങ്ങളില്‍ എത്തിയ ആറുപേരാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകള്‍ കഴിയും മുന്‍പായിരുന്നു കൊലപാതകം.
Also read: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ