വാളയാർ കേസ്; പൊലീസിന് വീഴ്ച പറ്റിയെന്ന് എസ്‌പി ശിവവിക്രം - വാളയാർ കേസ്
ആദ്യം കേസ് അന്വേഷിച്ച എസ്ഐക്ക് തെളിവു ശേഖരണത്തിലും തുടർ അറസ്റ്റ് നടപടികളിലും വീഴ്ച സംഭവിച്ചു. എന്നാൽ പിന്നീട് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന് പിഴവ് പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാളയാർ കേസ്
പാലക്കാട്:വാളയാർ കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാ പൊലീസ് മേധാവി ശിവവിക്രത്തിന്‍റെ മൊഴി. വാളയാർ ജുഡീഷ്യൽ കമ്മീഷനിലാണ് എസ്‌പി മൊഴി നൽകിയത്. ആദ്യം കേസ് അന്വേഷിച്ച എസ്ഐക്ക് തെളിവു ശേഖരണത്തിലും തുടർ അറസ്റ്റ് നടപടിളിലും വീഴ്ച സംഭവിച്ചു. എന്നാൽ പിന്നീട് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന് പിഴവ് പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.