പാലക്കാട് : മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറുകാരിയെ അയല്‍വാസിയായ യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി.
കഴുത്തില്‍ തുണി മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നും ശബ്‌ദം കേട്ട് എത്തിയ മുത്തശ്ശിക്ക് നേരെയും ആക്രമണമുണ്ടായെന്നും ബന്ധുക്കൾ പറയുന്നു.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ഈ സമയം പെണ്‍കുട്ടിയും ഇളയസഹോദരനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ശബ്‌ദം കേട്ട മുത്തശ്ശി ഓടിയെത്തുകയായിരുന്നു.
മുത്തശ്ശിയെ കണ്ടതോടെ യുവാവ് ഇവരെ ചവിട്ടി താഴെയിട്ട് ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പലതവണ പെണ്‍കുട്ടി രക്തം ഛര്‍ദിച്ചു.
Also Read: അഫ്‌ഗാനിൽ രക്ഷാ ദൗത്യത്തിനെത്തിയ ഉക്രൈൻ വിമാനം റാഞ്ചി
ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുക്കളുടെ പരാതിയില്‍ മണ്ണാർക്കാട് പൊലീസ് അന്വേഷണം തുടങ്ങി. ജംഷീർ എന്ന യുവാവിനെയാണ് അന്വേഷിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.