കേരളം

kerala

ETV Bharat / state

ഷൈബിന്‍ അഷ്‌റഫ് ഇരട്ടകൊലപാതകം: അബുദാബിയില്‍ കൊല്ലപ്പെട്ട ഡെയ്‌സിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും

രണ്ട് വർഷം മുൻപ് മറവ് ചെയ്‌ത ഡെയ്‌സിയുടെ മൃതദേഹമാണ് പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്. ഹാരിസിന്‍റെ മൃതദേഹം ഈ മാസം പത്തിന് പോസ്റ്റ്‌മോർട്ടം നടത്തി. നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന് പൊലീസ് നിഗമനം.

Shaibin Ashraf double murder updation  daisy dead body post mortem  ഡെയ്‌സിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം  ഷൈബിന്‍ അഷ്‌റഫ് ഇരട്ടകൊലപാതകം  പാരമ്പര്യ വൈദ്യന്‍ ശാബാ ശരീഫ്  ഹാരിസിന്‍റെ മരണം  മലപ്പുറം വാർത്തകൾ  കേരള വാർത്തകൾ  malappuram news  kerala latest news  Traditional healer Shaba Sharif  അബുദാബി ഇരട്ടകൊലപാതകം  പോസ്റ്റ്‌മോർട്ടം
ഷൈബിന്‍ അഷ്‌റഫ് ഇരട്ടകൊലപാതകം: അബുദാബിയില്‍ കൊല്ലപ്പെട്ട ഡെയ്‌സിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും

By

Published : Aug 25, 2022, 9:18 AM IST

മലപ്പുറം: നിലമ്പൂര്‍ പാരമ്പര്യ വൈദ്യന്‍ ശാബാ ശരീഫ് വധക്കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫിന്‍റെ ബിസ്‌നസ് പങ്കാളി കുന്ദമംഗലം സ്വദേശി ഹാരിസിനൊപ്പം അബുദാബിയില്‍ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിയായ യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. ചാലക്കുടി സെന്‍റ് ജോസഫ് പള്ളിയില്‍ സംസ്‌കരിച്ച ഡെന്‍സിയുടെ മൃതദേഹമാണ് ഇന്ന് (25-08-2022) പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്. തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് മൃതദേഹം പുറത്തെടുക്കുന്നത്.

തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ഫൊറന്‍സിക് മേധാവിയുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോർട്ടം നടത്തും. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ കീഴിലെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും തെളിവെടുപ്പ് നടത്തും. മൃതദേഹം സംസ്‌കരിച്ചിട്ട് രണ്ട് വര്‍ഷമായെങ്കിലും പോസ്റ്റ്‌മോർട്ടം നടത്തിയാല്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസ് നിഗമനം.

മൃതദേഹം അബുദാബിയില്‍ നിന്ന് എംബാം ചെയ്‌ത് വിമാനത്തിലെത്തിച്ച് കല്ലറയില്‍ സംസ്‌കരിച്ചതിനാല്‍ പൂര്‍ണമായും അഴുകാനുള്ള സാധ്യതയും കുറവാണ്. ഇത് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിന് സഹായകമാവുമെന്നാണ് പൊലീസ് കരുതുന്നത്. 2020 മാര്‍ച്ച് അഞ്ചിനാണ് ഷൈബിന്‍ അഷ്‌റഫിന്‍റെ ബിസ്‌നസ് പങ്കാളി കുന്ദമംഗലം സ്വദേശി ഹാരിസിനെയും ഇയാളുടെ മാനേജര്‍ ഡെന്‍സിയേയും അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചാലക്കുടി സ്വദേശി റോസ്‌ലിയുടെ മകള്‍ ഡെന്‍സി 2019 ഡിസംബറിലാണ് ജോലിക്കായി അബുദാബിയിലെത്തിയത്. പിന്നീട് മൂന്ന് മാസത്തോളം ഹാരിസിന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്‌തിരുന്ന ഡെന്‍സിയെയും ഹാരിസിനേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാഹനാപകടത്തില്‍ മരണപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ക്ക് ആദ്യം വിവരം ലഭിച്ചത്.

പിന്നീട് ഹൃദയാഘാതമാണെന്നും വിവരം ലഭിച്ചു. ശാബാ ശരീഫ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞതോടെയാണ് ഹാരിസും ഡെന്‍സിയും കൊല്ലപ്പെട്ടതാണെന്ന നിഗനത്തിലെത്തിയത്. ഷൈബിന്‍ അഷ്‌റഫാണ് ഇരട്ട കൊലപാതകത്തിന്‍റെ സൂത്രധാരനെന്ന കൂട്ടുപ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണവും റീ പോസ്റ്റ്‌മോർട്ടവും നടക്കുന്നത്.

ഹാരിസിന്‍റെ മൃതദേഹം ഈ മാസം പത്തിന് പോസ്റ്റ്‌മോർട്ടം നടത്തുകയും സാമ്പിള്‍ രാസ പരിശോധനക്കായി അയക്കുകയും ചെയ്‌തിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരീസ് കൈ ഞരമ്പ് മുറിച്ച് മരിക്കുകയായിരുന്നുവെന്നാണ് അബുദാബി പൊലീസ് കണ്ടെത്തിയത്. ഇതോടെ കേസ് അന്വേഷണവും അവസാനിപ്പിക്കുകയായിരുന്നു.

ലഹരിമരുന്ന് കേസില്‍ പ്രതിയായ ഷൈബിന്‍ അഷറഫിന് അബുദാബിയില്‍ പ്രവേശിക്കാന്‍ വിലക്ക് ഉണ്ടായിരുന്നു. തന്നെ ഒറ്റിയത് ഹാരിസ് ആണെന്ന നിഗമനത്തില്‍ ഷെബിന്‍ ഹാരിസിനെയും ഡാന്‍സിയേയും കൊലപ്പെടുത്താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും കൂട്ടു പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. നിലമ്പൂരിലെ വീട്ടിലിരുന്നാണ് ഷൈബിന്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തതും വിശ്വസ്‌തരായ സംഘത്തെ ചാര്‍ട്ടേഡ് വിമാനത്തില്‍ അബുദാബിയില്‍ എത്തിച്ചതും.

ഹാരിസിന്‍റെ ഫ്‌ളാറ്റിന് മുകളില്‍ മറ്റൊരു ഫ്‌ളാറ്റ് ഇവര്‍ക്ക് താമസിക്കാന്‍ നേരത്തെ വാടകക്ക് എടുത്തിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസിനെ കൊണ്ട് മരിച്ച യുവതിയുടെ കവിളത്ത് അടിപ്പിക്കുകയും കഴുത്ത് പിടിച്ച് ഞരിക്കുകയും ചെയ്യിപ്പിച്ച് കേസ് വഴിതിരിച്ചുവിടാനും ഇയാള്‍ ശ്രമിച്ചിരുന്നു. ഈ ദൃശ്യങ്ങളെല്ലാം പ്രത്യേക ആപ്പ് വഴി ഷൈബിന്‍ തല്‍സമയം മൊബൈലില്‍ കാണുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.

ഷാബാ ഷെരീഫ് കൊലപാതകം തെളിഞ്ഞതോടെ മകന്‍റെ കൊലപാതകത്തിന്‍റെ ചുരുളഴിക്കണമെന്നാവശ്യപ്പെട്ട് ഹാരിസിന്‍റെ മാതാവുള്‍പ്പെടെയുള്ളവര്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. അതേ സമയം ഇരട്ട കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹാരിസിന്‍റെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹർജി ഓണാവധിക്ക് ശേഷം കോടതി പരിഗണിക്കും. നിലവിൽ അബുദാബിയില്‍ നിന്ന് തെളിവുകള്‍ ലഭ്യമാക്കാന്‍ പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.

ALSO READ: പാരമ്പര്യ വൈദ്യന്‍റെ കൊലപാതകം: തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു, മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ

ഇതിനായി സി ബി ഐ വഴി അബുദാബിയിലെ ഇന്ത്യന്‍ എംബസിക്ക് കത്ത് നല്‍കും. ആവശ്യമെങ്കില്‍ നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ എബ്രഹാമിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘം അബുദാബിയില്‍ പോകാനും ശ്രമം നടത്തുന്നുണ്ട്.

ABOUT THE AUTHOR

...view details