പാലക്കാട്: മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ ആർഎൽവി രാമകൃഷ്ണനെ വിലക്കിയ സംഗീത നാടക അക്കാദമി നടപടിയിൽ പ്രതിഷേധിച്ച് സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ മോഹിനിയാട്ടം അവതരിപ്പിച്ചു പ്രതിഷേധിച്ചു.
ആർഎൽവി രാമകൃഷ്ണനെ വിലക്കിയ നടപടി; മോഹിനിയാട്ടം അവതരിപ്പിച്ച് പ്രതിഷേധിച്ച് സംസ്കാര സാഹിതി - കെഎപിഎസി ലളിത
കലയുടെ പരിപോഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഗീത നാടക അക്കാദമി കലാകാരന്മാരെ ജാതീയമായി അകറ്റി നിർത്തുന്നത് കേരളം ഇന്നോളം ആർജിച്ച സാംസ്‌കാരിക മൂല്യങ്ങളിൽ നിന്നുള്ള പിൻമടക്കത്തിന്‍റെ സൂചനയാണെന്ന് സംസ്കാര സാഹിതി പറഞ്ഞു.
ആർ എൽ വി രാമകൃഷ്ണനെ വിലക്കിയ നടപടി; മോഹിനിയാട്ടം അവതരിപ്പിച്ചു പ്രതിഷേധിച്ച് സംസ്കാര സാഹിതി
ജാതീയ വേർതിരിവ് സംബന്ധിച്ച് അന്വഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുത്ത് കലാകേരളത്തിന്‍റെ മുറിവുണക്കാൻ തയ്യാറാവണം. ക്ലാസിക്കൽ കലാരൂപങ്ങളിൽ സവർണ്ണത മാത്രം ആഗ്രഹിക്കുന്ന അക്കാദമി ഭാരവാഹികൾ സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് സംസ്കാര സാഹിതി അംഗങ്ങൾ പ്രതികരിച്ചു. സംസ്കാര സാഹിതി ഷൊർണൂർ നിയോജക മണ്ഡലം ഭാരവാഹി ജിഷ്ണു വിജയനാണ് ചിലങ്കയണിഞ്ഞത്.