പാലക്കാട്:ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലുള്ള അഗ്നിരക്ഷ ഉദ്യോഗസ്ഥൻ ബി ജിഷാദുമായി അന്വേഷണ സംഘം തെളിവെടുത്തു. കോങ്ങാട് അഗ്നിരക്ഷ നിലയം, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജിഷാദ് പോയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. മൂന്നുദിവസത്തേക്കാണ് കസ്റ്റഡി.
ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധം; ജിഷാദുമായി അന്വേഷണ സംഘം തെളിവെടുത്തു - ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസ്
കോങ്ങാട് അഗ്നിരക്ഷ നിലയം, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജിഷാദ് പോയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന.
ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസ് ; ജിഷാദുമായി അന്വേഷണ സംഘം തെളിവെടുത്തു
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധ കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. കോങ്ങാട് ഫയർ സ്റ്റേഷനിലെ ജീവനക്കാരനാണ് കൊടുവായൂർ സ്വദേശിയായ ജിഷാദ്. 2008 മുതൽ പോപുലർ ഫ്രണ്ട് പ്രവർത്തകനായ ഇയാള്‍ 2017 ബാച്ചിലാണ് സർവീസിൽ കയറിയത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
Also Read ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; അറസ്റ്റിലായ ജിഷാദിന് സഞ്ജിത്ത് വധക്കേസിലും പങ്ക്