പാലക്കാട്: കോയമ്പത്തൂരിൽ കൊവിഡ് ബാധിച്ച് മരിച്ച പാലക്കാട് നൂറണി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. വയറുവേദനയും ഛർദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടതിനാൽ മാർച്ച് 25ന് രോഗി മകനോടൊപ്പം കാറിൽ സഞ്ചരിച്ച് പാലക്കാട് ലക്ഷ്‌മി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മാർച്ച് 26ന് ലക്ഷണങ്ങൾ കുറഞ്ഞതിനാല്‍ വീട്ടിൽ തുടർന്നു. മാർച്ച് 27ന് പാലക്കാട് ഡയബറ്റിക് സെന്‍ററിൽ ചികിത്സ തേടുകയും ഗ്യാസ്ട്രോ എൻട്രോളജിയിലേക്ക് നിര്‍ദേശിക്കുകയും ചെയ്തു.
കോയമ്പത്തൂരിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
കോയമ്പത്തൂർ ജനറൽ ആശുപത്രിയിലായിരുന്നു മരണം.
കണ്ണുകൾക്ക് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ രണ്ടിന് കോയമ്പത്തൂർ ഗ്യാസ്ട്രോ കെയർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചിന് ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെടുകയും കോയമ്പത്തൂരിലെ ചെന്നൈ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വെന്‍റിലേറ്ററിൽ തുടരുകയും ചെയ്‌തു. ഏപ്രിൽ എട്ടിന് പനിയെ തുടർന്ന് ഇവിടെ തന്നെ സ്രവപരിശോധന നടത്തുകയും കോയമ്പത്തൂർ ജനറൽ ആശുപത്രിയിലേക്ക് നിര്‍ദേശിക്കുകയും ചെയ്തു. ഏപ്രിൽ ഒമ്പതിന് പരിശോധനാ ഫലത്തില്‍ കൊവിഡ് പോസിറ്റീവായി. ഏപ്രിൽ പത്തിന് കോയമ്പത്തൂർ ജനറൽ ആശുപത്രിയില്‍ വെച്ച് വീണ്ടും സ്രവം പരിശോധനക്കായി അയക്കുകയും പരിശോധനാഫലം വരാനിരിക്കെ അവിടെ വെച്ച് രോഗി മരിക്കുകയും ചെയ്‌തു. മൃതദേഹം കോയമ്പത്തൂരിലാണ് സംസ്‌കരിച്ചത്. തുടർന്ന് ഏപ്രിൽ പത്തിന് പരിശോധനാ ഫലം വരികയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.