കേരളം

kerala

By

Published : Dec 25, 2020, 6:16 PM IST

ETV Bharat / state

സീതാർകുണ്ട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കഴിഞ്ഞദിവസം സീതാർകുണ്ട് കൊക്കയിൽ വീണ് ഒറ്റപ്പാലം സ്വദേശിയായ സന്ദീപ് (22) മരിക്കുകയും കോട്ടായി സ്വദേശിയായ രഘുനന്ദനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

Sitarkund Tourist Center  Sitarkund  Sitarkund News  സീതാർകുണ്ട് വിനോദ സഞ്ചാര കേന്ദ്രം  വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം  പാലക്കാട് ടൂറിസം
സീതാർകുണ്ട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

പാലക്കാട്:സീതാർകുണ്ട് വ്യൂപോയിന്‍റില്‍ നിന്ന് വെള്ളച്ചാട്ടത്തിലേക്കു പോകുന്ന വഴി പൂർണമായും അടച്ചു. നെല്ലിമരത്തിനു താഴെ 50 മീറ്റർ ദൂരത്തിലായാണ് മരക്കൊമ്പുകൾ ഉപയോഗിച്ചു വേലികെട്ടി പ്രവേശനം നിരോധിച്ചതായി മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചത്. വ്യൂപോയിന്‍റിലെ നെല്ലിമരത്തിലും പാറക്കെട്ടിലും കയറി സെൽഫി എടുക്കുന്നതുമുൾപ്പെടെ അനുവദിക്കില്ല. നെല്ലിയാമ്പതി വ്യൂപോയിന്‍റുകളിൽ അവധി ദിവസങ്ങളിലും തിരക്കുള്ളപ്പോഴും കൈവരികൾ നിർമിച്ചും വേലികെട്ടിയും അപകടങ്ങൾ ഇല്ലാതാക്കാൻ നടപടിയുണ്ടാകണമെന്നാണു ജില്ലാ ഫയർ ഓഫിസർ അരുൺ ഭാസ്കർ ഇന്നലെ കലക്ടർക്കു നൽകിയ നിർദേശം.

കുട്ടികളും വിദ്യാർഥികളും സെൽഫിയും ഫോട്ടോകളും എടുക്കുന്നതു കൂടെയുള്ളവർ വിലക്കണം. വനപാലകർ നിശ്ചയിക്കുന്ന സമയക്രമം കൃത്യമായി പാലിച്ച് അസമയങ്ങളിൽ വ്യൂപോയിന്‍റുകളിൽ പ്രവേശിക്കുന്നതു നിയന്ത്രിക്കാനാകണം. അവധി ദിവസങ്ങളിലെ തിരക്കു നിയന്ത്രിക്കാനും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും സിവിൽ ഡിഫൻസ് സേനയുടെ സേവനം ലഭ്യമാക്കി ബോധവൽക്കരണവും നടത്താൻ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇത്തരം മേഖലകളിലെ രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാ സേനയ്ക്ക് ആവശ്യമായ സെർച്ച് ലൈറ്റുകളും കയറും മറ്റും ലഭ്യമാക്കണമെന്നും കത്തിലുണ്ട്. കഴിഞ്ഞദിവസം സീതാർകുണ്ട് കൊക്കയിൽ വീണ് ഒറ്റപ്പാലം സ്വദേശിയായ സന്ദീപ് (22) മരിക്കുകയും കോട്ടായി സ്വദേശിയായ രഘുനന്ദനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സഞ്ചാരികൾക്കു നിയന്ത്രണമേർപ്പെടുത്താൻ അധികൃതർ നടപടിയെടുത്തത്.

അപകടം നടന്ന പിറ്റേന്നും സാഹസികമായ രീതിയിൽ സഞ്ചാരികൾ ചിത്രമെടുക്കാൻ തുടങ്ങിയതോടെയാണു പൊലീസിന്‍റെ നേതൃത്വത്തിൽ വടം കെട്ടിയും വേലികെട്ടിയും നിയന്ത്രിക്കാൻ തീരുമാനിച്ചത്. വനം വകുപ്പിന്‍റെ നേതൃത്വത്തിൽ പോത്തുണ്ടി ചെക്ക്പോസ്റ്റിലും നിയന്ത്രണം കർശനമാക്കി. രാവിലെ 7.30 മുതൽ വൈകിട്ട് നാല് വരെ കടത്തിവിടും. മടങ്ങുന്നവർ നിർബന്ധമായും അഞ്ചിനു മുൻപ് ചെക്ക്പോസ്റ്റിൽ നിന്നു തിരിച്ചിറങ്ങണം. നെല്ലിയാമ്പതിയിൽ താമസിക്കാനായി എത്തുന്നവരെ വൈകിട്ട് ആറ് വരെ കടത്തിവിടും.

ABOUT THE AUTHOR

...view details