കേരളം

kerala

ETV Bharat / state

'കാലുവെട്ടുമെന്ന് ഇടതുപക്ഷ നേതാവ് ഭീഷണിപ്പെടുത്തി'; ആരോപണവുമായി രമ്യാ ഹരിദാസ് - ഇടുപക്ഷ നേതാവ്

ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്നയാള്‍ ഭീഷണിപ്പെടുത്തിയതെന്നാണ് രമ്യാഹരിദാസ് പറയുന്നത്.

Remya Haridas  ldf leader threatened  ആരോപണവുമായി രമ്യാ ഹരിദാസ്  ഇടുപക്ഷ നേതാവ് ഭീഷണിപ്പെടുത്തി  ഇടുപക്ഷ നേതാവ്  ഭീഷണിപ്പെടുത്തി
'കാലുവെട്ടുമെന്ന് ഇടുപക്ഷ നേതാവ് ഭീഷണിപ്പെടുത്തി'; ആരോപണവുമായി രമ്യാ ഹരിദാസ്

By

Published : Jun 13, 2021, 5:51 PM IST

Updated : Jun 13, 2021, 6:46 PM IST

പാലക്കാട്: ആലത്തൂരില്‍വെച്ച് ഇടതുപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയതായി രമ്യാ ഹരിദാസ് എംപിയുടെ ആരോപണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രമ്യാ ഹരിദാസ് ആരോപണവുമായി രംഗത്തെത്തിയത്. ആലത്തൂരില്‍ കയറിയാല്‍ കാലുവെട്ടും എന്നാണ് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്നയാള്‍ ഭീഷണിപ്പെടുത്തിയതെന്നാണ് രമ്യാഹരിദാസ് പറയുന്നത്.

രമ്യ ഹരിദാസിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപം

കാലു വെട്ടൽ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയിൽ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിൻമുറക്കാരിയാണ് ഞാൻ..

ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്‍റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകർമസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാൻ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന തെറി. സാമൂഹ്യ സന്നദ്ധ സേവനത്തിന് നൽകിയ പേരാണത്രേ പട്ടി ഷോ..

സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിൻറെ ജന്മദിനത്തിൽ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരൻ അവന്‍റെ തനിനിറം പുറത്തെടുത്തു. ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാർ മാറിക്കഴിഞ്ഞോ?

'കാലുവെട്ടുമെന്ന് ഇടുപക്ഷ നേതാവ് ഭീഷണിപ്പെടുത്തി'; ആരോപണവുമായി രമ്യാ ഹരിദാസ്

also read: 290 കോടി രൂപയുടെ നിക്ഷേപതട്ടിപ്പ്; മലയാളിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിൽ

ആലത്തൂര് കയറിയാൽ കാലു വെട്ടും എന്നാണ് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻഡിന്‍റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നിങ്ങൾ അതിനു മുതിരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ജനസേവനത്തിന്‍റെ പാതയിൽ മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാൻ തന്നെയാണ് തീരുമാനം.

വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താൻ ഞാൻ സന്നദ്ധയാണ്. ജനസേവനത്തിന് ഇടയിൽ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിൻഗാമിയാണ് ഞാൻ.സഞ്ചരിക്കാനുള്ള എന്‍റെ സ്വാതന്ത്ര്യം തടസപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തിൽ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും.

Last Updated : Jun 13, 2021, 6:46 PM IST

ABOUT THE AUTHOR

...view details