കേരളം

kerala

ETV Bharat / state

അനുമതിയില്ലാതെ ക്വാറി; പ്രതിഷേധവുമായി നാട്ടുകാർ - ജില്ലാ കലക്ടർ

പ്രളയത്തിന് ശേഷം നിർത്തിവെച്ച ക്വാറിയിലെ ഖനനം വീണ്ടും ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് നാട്ടുക്കാർ ജനകീയ സമരസമിതി രൂപീകരിച്ചത്. ക്വാറിയിൽ നിന്നും ഉഗ്രസ്ഫോടനം കേൾക്കാറുണ്ടായിരുന്നെന്നും, വീടുകൾക്ക് വിള്ളലുകൾ സംഭവിച്ചതായും, പ്രദേശവാസികൾ പറയുന്നു.

ക്വാറി പ്രവർത്തിക്കുന്നതായി പരാതി  അനുമതിയില്ലാതെ ക്വാറി  പാലക്കാട്  ജില്ലാ കലക്ടർ  പാലക്കാട് വാർത്തകൾ
അനുമതിയില്ലാതെ ക്വാറി പ്രവർത്തിക്കുന്നതായി പരാതി

By

Published : Mar 15, 2020, 5:12 PM IST

പാലക്കാട്:കൊപ്പം പുലാശ്ശേരി ആശാരിപള്ളിയാലിൽ അനുമതിയില്ലാതെ ക്വാറി പ്രവർത്തിക്കുന്നതായി പരാതി. കരിങ്കൽ ക്വാറിക്കെതിരെ ജനകീയ സമരസമിതിയാണ് പരാതിയുമായി രംഗത്തുള്ളത്. അനുമതിയില്ലാതെ വർഷങ്ങളായി കരിങ്കൽ ഖനനം നടത്തിയിട്ടും ക്വാറിക്കെതിരെ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്ന് സമരക്കാർ പറയുന്നു. ചരിത്ര പ്രസിദ്ധമായ രായിരനല്ലൂർ മലയുടെ കിഴക്കുവശത്തായി ആശാരി പള്ളിയലിൽ പരിസരത്താണ് ക്വാറി പ്രവർത്തിക്കുന്നത്.

അനുമതിയില്ലാതെ ക്വാറി പ്രവർത്തിക്കുന്നതായി പരാതി

2011 ൽ പ്രവർത്തനം തുടങ്ങിയ കരിങ്കൽ ക്വാറി 2019 വരെ യാതൊരു വിധ അനുമതിയുമില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പ്രളയത്തിന് ശേഷം നിർത്തിവെച്ച ക്വാറിയിലെ ഖനനം വീണ്ടും ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ജനകീയ സമരസമിതി രൂപീകരിച്ചത്. ക്വാറിയിൽ നിന്നും ഉഗ്രസ്ഫോടനം കേൾക്കാറുണ്ടായിരുന്നെന്നും, വീടുകൾക്ക് വിള്ളലുകൾ സംഭവിച്ചതായും, പ്രദേശവാസികൾ പറയുന്നു.

ക്വാറി വീണ്ടും പ്രവർത്തിപ്പിക്കാനാണ് നീക്കമെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. കഴിഞ്ഞ പ്രളയ സമയത്ത് ക്വാറിയിൽ നിന്നും അടിവാരത്തുള്ള വീടുകളിലേക്ക് ശക്തമായ മലവെള്ള പാച്ചിൽ ഉണ്ടായിരുന്നു. കരിങ്കല്ലുകൾ ഉൾപ്പടെ കൃഷിയിടങ്ങളിലേക്ക് പതിച്ചതോടെ കർഷകർക്കും വൻ നാശനഷ്ടമാണ് ഉണ്ടായത്. വിഷയത്തിൽ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് സമര സമിതി.

ABOUT THE AUTHOR

...view details