പാലക്കാട്: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ മുൻ എസ്എഫ്ഐ പ്രവർത്തകരുള്‍പ്പെട്ട പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. പിഎസ്‌സിയുടെ വിജിലൻസ് വിഭാഗമാണ് പരീക്ഷയിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ആരോപണ വിധേയരായ മൂന്ന് പേർ മാത്രം വിചാരിച്ചാൽ ഇത്തരമൊരു തട്ടിപ്പ് നടത്താനാവില്ല. പരീക്ഷയുമായി ബന്ധപ്പെട്ട് ഗൂഢാലോചനകൾ നടന്നിട്ടുണ്ടെങ്കിൽ മറ്റാർക്കൊക്കെ പങ്കുണ്ടെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്‌സി പരീക്ഷാ ക്രമക്കേട്; സമഗ്രാന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ - എസ്എഫ്ഐ
"ആരോപണ വിധേയരായ മൂന്ന് പേർ മാത്രം വിചാരിച്ചാൽ ഇത്തരമൊരു തട്ടിപ്പ് നടത്താനാവില്ല." - എ എ റഹീം (ഡിവൈഎഫ്ഐ, സംസ്ഥാന സെക്രട്ടറി)
എ എ റഹിം
സംഭവത്തിൽ പിഎസ്‌സി സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. കൂടുതൽ വിശദമായ അന്വേഷണങ്ങൾ ആവശ്യമുണ്ടെന്ന നിലപാടിനൊപ്പമാണ് ഡിവൈഎഫ്ഐ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് ശ്രദ്ധയിൽ പെടുമ്പോൾ അതിനെ എസ്എഫ്ഐ എന്ന നിലയിലേക്ക് മുദ്രകുത്തുകയല്ല മറിച്ച് ഇത്തരമൊരു പഴുത് എങ്ങനെയുണ്ടായെന്ന് കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Last Updated : Aug 6, 2019, 4:38 PM IST