കേരളം

kerala

ETV Bharat / state

അതിരപ്പിള്ളി പദ്ധതി; പ്രതിഷേധവുമായി പരിസ്ഥിതി ഐക്യവേദി - athirapally project news

പരിസ്ഥിതി പുനസ്ഥാപനത്തിനും നിലനില്‍പ്പിനും വേണ്ടി പ്രതിവർഷം കോടികൾ ചെലവഴിക്കുന്ന സർക്കാർ വികസന പദ്ധതികളുടെ പേരിൽ ഹെക്ടറുകണക്കിന് വനം നശിപ്പിക്കുന്ന നയം പ്രതിഷേധാർഹമാണെന്ന് പ്രതിഷേധക്കാര്‍

പാലക്കാട് ഒലവക്കോട് കെഎസ്ഇബി ഓഫീസ്  അതിരപ്പിള്ളി പദ്ധതി  ഒലവക്കോട് കെഎസ്ഇബി  പരിസ്ഥിതി ഐക്യവേദി പ്രതിഷേധം വാർത്ത  palakkad olavakode kseb news  protest athirapally project  athirapally project news  olavakode kseb office
അതിരപ്പിള്ളി പദ്ധതി; പ്രതിഷേധവുമായി പരിസ്ഥിതി ഐക്യവേദി പ്രവർത്തകർ

By

Published : Jun 13, 2020, 1:13 PM IST

പാലക്കാട്: അതിരപ്പിള്ളി പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഒലവക്കോട് കെഎസ്ഇബി ഓഫീസിലേക്ക് പരിസ്ഥിതി ഐക്യവേദി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പരിസ്ഥിതി പുനസ്ഥാപനത്തിനും നിലനില്‍പ്പിനും വേണ്ടി പ്രതിവർഷം കോടികൾ ചെലവഴിക്കുന്ന സർക്കാർ വികസന പദ്ധതികളുടെ പേരിൽ ഹെക്ടറുകണക്കിന് വനം നശിപ്പിക്കുന്ന നയം പ്രതിഷേധാർഹമാണ്. കാലഘട്ടത്തിനനുസൃതമായി സോളാർ ഉൾപ്പടെയുള്ള ബദൽ ഊർജ മാർഗങ്ങൾ അവലംബിക്കുന്നതിനു പകരം ജല വൈദ്യുതിയെന്ന പരമ്പരാഗത മാർഗത്തിൽ അഭയം പ്രാപിക്കുന്ന സർക്കാർ പ്രളയത്തെ പാഠമായി ഉൾകൊള്ളാൻ ഇനിയെങ്കിലും തയ്യാറാവണമെന്നും ജില്ലയിലെ പരിസ്ഥിതി സംഘടനകളുടെ സംയുക്ത വേദിയായ പരിസ്ഥിതി ഐക്യവേദി പറഞ്ഞു.

അതിരപ്പിള്ളി പദ്ധതി; പ്രതിഷേധവുമായി പരിസ്ഥിതി ഐക്യവേദി പ്രവർത്തകർ

കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റ് വീർപ്പിക്കാൻ വേണ്ടി ജൈവ വൈവിധ്യവും ആവാസവ്യവസ്ഥയും തകർക്കരുതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കല്ലൂർ ബാലൻ പറഞ്ഞു. പരിസ്ഥിതി ഐക്യവേദി ജില്ല ചെയർമാൻ ബോബൻ മാട്ടുമന്ത അധ്യക്ഷനായി. ശ്യാം കുമാർ തേങ്കുറിശ്ശി, എസ്.ഗുരുവായുരപ്പൻ, എസ്.പി അച്ചുതാനന്ദൻ, അഡ്വ. ലിജോ പനങ്ങാടൻ, ഹരിദാസ് മച്ചിങ്ങൽ, ദീപം സുരേഷ്, സണ്ണി എടൂർ പ്ലാക്കീഴ്, അസീസ് മാസ്റ്റർ, ഉമ്മർ ഫാറൂഖ്, ആഷിഖ് ഒലവക്കോട് എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details