കേരളം

kerala

ETV Bharat / state

തരൂരിൽ ജമീലക്ക് പകരം പി.പി സുമോദിനെ സ്ഥാനാർഥിയാക്കാൻ നിർദേശം - election 2021

കോങ്ങാട് മണ്ഡലത്തിലേക്കായിരുന്നു മുൻപ് സുമോദിന്‍റെ പേര് നിർദേശിച്ചിരുന്നത്.

തരൂരിൽ ജമീലക്ക് പകരം പി.പി സുമോദിനെ സ്ഥാനാർഥിയാക്കാൻ നിർദേശം  തരൂർ  പി.പി സുമോദ്  പി.പി സുമോദ് തരൂർ  pp sumod  pp sumod tharoor  election 2021  tharoor
തരൂരിൽ ജമീലക്ക് പകരം പി.പി സുമോദിനെ സ്ഥാനാർഥിയാക്കാൻ നിർദേശം

By

Published : Mar 8, 2021, 11:22 AM IST

പാലക്കാട്: വിവാദങ്ങൾക്കിടെ തരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മന്ത്രി എ.കെ. ബാലന്‍റെ ഭാര്യ ഡോ. പി.കെ ജമീലയെ ഒഴിവാക്കി. ജമീലക്ക് പകരം ഡി.വൈ.എഫ്.ഐ. നേതാവ് പി.പി സുമോദിനെ സ്ഥാനാർഥിയാക്കാൻ നിർദേശിച്ചു.

ജമീലയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തരൂര്‍ മണ്ഡലത്തിലേക്ക് പി.പി സുമോദിനെ സ്ഥാനാർഥിയാക്കാൻ നിർദേശിച്ചത്. ഞായറാഴ്ച സി.പി.എം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. കോങ്ങാട് മണ്ഡലത്തിലേക്കായിരുന്നു മുൻപ് സുമോദിന്‍റെ പേര് നിർദേശിച്ചിരുന്നത്. സുമോദിനെ തരൂരിലെ സ്ഥാനാർഥിയായി നിർദേശിച്ചതോടെ പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ അഡ്വ. കെ ശാന്തകുമാരിയാകും കോങ്ങാട് മത്സരിക്കാൻ സാധ്യത.

ABOUT THE AUTHOR

...view details