കേരളം

kerala

ETV Bharat / state

നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ചെർപ്പുളശ്ശേരി, പട്ടാമ്പി ഭാഗങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വൻ തോതിൽ വില്പന നടത്തുന്നതായി പാലക്കാട്‌ അസിസ്റ്റന്‍റ് എക്‌സൈസ് കമ്മിഷണർ രമേശിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

tobacco products  പുകയില ഉത്പന്നങ്ങള്‍  എക്‌സൈസ് കമ്മിഷണർ  പാലക്കാട്  palakkad
ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

By

Published : Apr 18, 2021, 9:49 AM IST

പാലക്കാട്: രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. രണ്ട് ലക്ഷം രൂപയുടെ 100 കിലോ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ പട്ടാമ്പി നെല്ലായ സ്വദേശി ജാഫറിനെ (40) അറസ്റ്റ് ചെയ്തു.

ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
ചെർപ്പുളശ്ശേരി, പട്ടാമ്പി ഭാഗങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വൻ തോതിൽ വില്പന നടത്തുന്നതായി പാലക്കാട്‌ അസിസ്റ്റന്‍റ് എക്‌സൈസ് കമ്മിഷണർ രമേശിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പാലക്കാട് എഇസി സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെഎസ് പ്രശോഭും സംഘവും, ചെർപ്പുളശ്ശേരി റേഞ്ച് ഇൻസ്‌പെക്ടർ വികെ ശങ്കർ പ്രസാദും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ചെർപ്പുളശ്ശേരി, വല്ലപ്പുഴ, റഹ്മത്തങ്ങാടി ഭാഗങ്ങളില്‍ വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു പുകയില ഉത്പന്നങ്ങള്‍.

ABOUT THE AUTHOR

...view details