പാലക്കാട് :തങ്ങൾ സുരക്ഷിതരെന്ന് മലമ്പുഴ കാട്ടിലകപ്പെട്ട പൊലീസ് സംഘം. ശനിയാഴ്‌ച രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളിൽ തുടരുകയാണെന്നും സംഘത്തിലുള്ള മലമ്പുഴ സിഐ സുനിൽ കൃഷ്‌ണൻ വ്യക്തമാക്കി. താഴെനിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാലേ തിരിച്ചിറങ്ങുകയുള്ളൂവെന്നും സംഘം അറിയിച്ചു.
14 അംഗ പൊലീസ് സംഘമാണ് കഞ്ചാവ് തോട്ടമുണ്ടെന്ന വിവരത്തെ തുടർന്ന് വനത്തിൽ വെള്ളിയാഴ്‌ച പരിശോധനയ്ക്ക് പോയത്. എന്നാൽ ഇവർ മലമ്പുഴ വനമേഖലയിൽ വഴി തെറ്റി ഉൾക്കാട്ടിൽ കുടുങ്ങുകയായിരുന്നു. മലബാർ സിമന്‍റ്‌സിന്‍റെ ഖനിയുടെ എട്ട് കിലോമീറ്റർ അകലെയുള്ള മലയിലെ പാറയിലാണ് പൊലീസ് സംഘം തുടരുന്നത്.