കേരളം

kerala

ETV Bharat / state

പൊലീസുകാരന്‍റെ ആത്മഹത്യ; മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ

പൊലീസുകാരാണ് കുറ്റവാളികള്‍ എന്നതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മരിച്ച പൊലീസുകാരന്‍റെ ഭാര്യ സജിനി.

സജിനി

By

Published : Jul 31, 2019, 5:09 PM IST

പാലക്കാട്: എ ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ അനില്‍കുമാറിന്‍റെ മരണത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മരിച്ച പൊലീസുകാരന്‍റെ ഭാര്യ സജിനി. തെളിവ് നശിപ്പിക്കപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ കുറ്റക്കാരായ പൊലീസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യണം. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സജിനി ആവശ്യപ്പെട്ടു.

മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ആത്മഹത്യകുറിപ്പ് മൃതദേഹത്തിന് അരികില്‍ നിന്ന് കണ്ടെത്തിയിരുന്നു. പൊലീസ് കണ്ടെത്തിയ ഈ ആത്മഹത്യക്കുറിപ്പ് അനില്‍കുമാറിന്‍റേത് തന്നെയാണെന്ന് ഭാര്യ പറയുന്നു. എ ആര്‍ ക്യാമ്പില്‍ താന്‍ നിരന്തരം വേട്ടയാടപ്പെട്ടിരുന്നെന്നും ആദിവാസി ആയത് കൊണ്ടാണ് ഇത്തരം സമീപനം എന്നും ആത്മഹത്യക്കുറിപ്പില്‍ ഉണ്ടെന്നാണ് സൂചന. സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ പാലക്കാട് ജില്ലാ കലക്ടറോടും എസ്‌പിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിവില്‍ പൊലീസ് ഓഫീസറായ അനില്‍കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവും ആണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details