പാലക്കാട്:സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി പിടിയിൽ. ഇൻസ്‌റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷമായിരുന്നു പീഡനം. ചാലിശേരി പൊലീസാണ് വിദ്യാർഥിയെ അറസ്‌റ്റ് ചെയ്‌തത്.
പത്താം ക്ലാസുകാരിയെ പ്ലസ്ടു വിദ്യാര്‍ഥി ഗര്‍ഭിണിയാക്കി: പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ - ഇൻസ്‌റ്റാഗ്രാമിൽ പരിചയപ്പെട്ട് പീഡനം
സ്വകാര്യ ആശുപത്രിയിൽനിന്നും വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാർഥിയെ അറസ്‌റ്റ് ചെയ്‌തത്.
ഇൻസ്‌റ്റാഗ്രാമിൽ പരിചയപ്പെട്ട പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്ലസ് ടു വിദ്യാർഥി അറസ്‌റ്റിൽ
മലപ്പുറം സ്വദേശിയാണ് പ്ലസ് ടു വിദ്യാർഥി. വീട്ടിൽ ആളില്ലാത്ത ദിവസം വിദ്യാർഥി വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് ലഭിക്കുന്ന സൂചനകൾ. സ്വകാര്യ ആശുപത്രിയിൽനിന്നും ചാലിശേരി പൊലീസിന് സംഭവത്തെകുറിച്ച് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാർഥി പിടിയിലായത്.