പാലക്കാട്: കാർഷിക ഉന്നമനം ലക്ഷ്യം വെച്ച് പട്ടാമ്പിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. കാർഷിക മേഖലയ്ക്ക് ആവശ്യമായ ഉൽപനങ്ങളും ഉപകരണങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ഭവന്‍റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത സംഘടിപിച്ചത്.
പട്ടാമ്പിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു - പാലക്കാട്
സുഭിക്ഷ കേരളം പദ്ധതയുടെ ഭാഗമായിട്ടാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്.
പട്ടാമ്പിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു
പച്ചക്കറി തൈകൾ, വിത്തുകൾ, ഫല വൃക്ഷ തൈകൾ, ജൈവ വളം, കാർഷിക ഉപകരണങ്ങൾ എന്നിവയാണ് ഞാറ്റുവേല ചന്തയിൽ ഒരുക്കിയത്. ഇതോടൊപ്പം സമഗ്ര തെങ്ങ് കൃഷി വികസന പദ്ധതിയുടെ ഭാഗമായുള്ള തെങ്ങ് കയറൽ യന്ത്രം വിതരണം നടത്തി. പട്ടാമ്പി നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. കാർഷിക വൃത്തിയിലേക്ക് കൂടുതൽ ആളുകളെ ആശ്രയിക്കുക വഴി കാർഷിക മേഖലയുടെ പ്രോത്സാഹനവും ലക്ഷ്യമിട്ടാണ് സുഭിക്ഷ കേരളം പദ്ധതി വഴി ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നത്.