വാളയാറിൽ കുടുങ്ങിയവർക്ക് യാത്രാ പാസ് അനുവദിച്ച് കലക്‌ടർ
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നിലവിൽ ഇതര സംസ്ഥാനത്ത് നിന്നുള്ളവർക്ക് പാസ് നൽകുന്നത്. ഇന്ന് മുതൽ കൃത്യമായ തിയതിയും സമയവും ഉൾപ്പെട്ട യാത്ര പാസ് ഇല്ലാതെ വാളയാർ അതിർത്തിയിൽ എത്തുന്നവർക്ക് യാത്രാനുമതി ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു.
യാത്രാ പാസ്
പാലക്കാട്: ജില്ലാ കലക്ടറുടെ യാത്രാ പാസ് ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം വാളയാർ അതിർത്തിയിൽ കുടുങ്ങിയവർക്ക് പാസ് നൽകിയതായി കലക്‌ടർ ഡി. ബാലമുരളി അറിയിച്ചു. ഇവർ കോയമ്പത്തൂരിലെ താൽകാലിക വാസസ്ഥലത്തേക്ക് മാറിയിരിക്കുകയായിരുന്നു. ഇന്നലെ പാസ് ഇല്ലാതെ എത്തിയ മുപ്പതോളം പേർക്കും പ്രവേശനം നൽകിയിട്ടുണ്ട്.