പാലക്കാട്: ജില്ലയിൽ കുഴൽമന്ദം സാമൂഹിക ആരോഗ്യ കേന്ദ്രം അടച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച കുഴൽമന്ദം സ്വദേശി ചികിത്സക്കായി ഈ ആശുപത്രിയിൽ എത്തിയിരുന്നു. പൂർണമായും അണുവിമുക്തമാക്കിയ ശേഷമെ ആശുപത്രി തുറക്കു.
കുഴൽമന്ദം സാമൂഹിക ആരോഗ്യ കേന്ദ്രം അടച്ചു - Panchayat closes
ജില്ലയിൽ കുഴൽമന്ദം, വിളയൂർ, പുതുശേരി, പുതുപ്പരിയാരം എന്നീ നാലു പഞ്ചായത്തുകളും പുതുതായി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി.
കൊവിഡ് ഭീതിയെ തുടർന്ന് കൊപ്പം സർവീസ് സഹകരണ ബാങ്കിന്‍റെ നടുവട്ടം ബ്രാഞ്ചും അടച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച വിളയൂർ സ്വദേശിയുടെ പിതാവ് ഈ ബാങ്കിലാണ് ജോലി ചെയ്യുന്നത്. ഇതോടൊപ്പം പാലക്കാട് ജില്ലയിൽ കുഴൽമന്ദം, വിളയൂർ, പുതുശേരി, പുതുപ്പരിയാരം എന്നീ നാലു പഞ്ചായത്തുകളും പുതുതായി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. നേരത്തെയുള്ള കാരാകുറുശി, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, തിരുമിറ്റക്കോട് പഞ്ചായത്തുകളും ഹോട്ട്സ്പോട്ടായി തുടരും. ഇതോടെ ജില്ലയിൽ ആകെ എട്ട് ഗ്രാമ പഞ്ചായത്തുകൾ ഹോട്ട്സ്പോട്ടുകളായി.