പാലക്കാട് ഇന്ന് 648 പേർക്ക് കൊവിഡ് - പാലക്കാട് കോവിഡ് കണക്കുകൾ
സമ്പർക്കത്തിലൂടെ 434 പേർക്ക് രോഗം
പാലക്കാട് ഇന്ന് 648 പേർക്ക് കോവിഡ്
പാലക്കാട്:ജില്ലയിൽ ഇന്ന് 648 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 434 പേർക്ക് രോഗം. ഉറവിടം അറിയാതെ രോഗം ബാധിച്ചത് 187 പേർക്കാണ്. ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും വന്ന 10 പേർക്കും, 17 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 322 പേർക്ക് രോഗമുക്തരായി. ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6773 ആയി.