പാലക്കാട്:കൂളിങ് പേപ്പറും കർട്ടനും നീക്കാത്ത വാഹനം പിടികൂടാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ വ്യാപക പരിശോധന. പാലക്കാട് ജില്ലയിൽ 'ഓപ്പറേഷൻ സ്ക്രീൻ' പരിശോധനയിൽ ആദ്യ ദിനം 93 വാഹനങ്ങളാണ് കണ്ടെത്തിയത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ നാല് സംഘം ജില്ലയിലെ വിവിധയിടങ്ങളിൽ 250 വാഹനങ്ങളാണ് പരിശോധിച്ചത്.
ഓപ്പറേഷൻ സ്ക്രീൻ; ആദ്യ ദിനം പാലക്കാട് ജില്ലയിൽ പിടിയിലായത് 93 വാഹനങ്ങൾ - palakkad traffic checking
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വാഹനങ്ങളിലെ കർട്ടനും കൂളിങ് പേപ്പറും സംസ്ഥാനത്ത് പൂർണമായി നിരോധിച്ചത്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വാഹനങ്ങളിലെ കർട്ടനും കൂളിങ് പേപ്പറും സംസ്ഥാനത്ത് പൂർണമായി നിരോധിച്ചത്. ഇത്തരത്തിൽ നിയമം ലംഘിച്ച വാഹനങ്ങളുടെ ഉടമകളിൽ നിന്ന് 1250 രൂപ പിഴ ഈടാക്കും. പരിശോധനയുടെ ആദ്യ ദിനത്തിൽ പിടിച്ചെടുത്ത വാഹനങ്ങളെ കൂളിങ് പേപ്പറുകൾ നീക്കം ചെയ്ത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോൾ പിഴ അടച്ചാൽ മതിയെന്ന വ്യവസ്ഥയിൽ വിട്ടയക്കും. വ്യവസ്ഥ പ്രകാരം അടുത്ത ദിവസം വാഹനങ്ങൾ കൂളിങ് പേപ്പറുകൾ നീക്കം ചെയ്ത് ഹാജരാക്കുകയും 1250 രൂപ അടക്കുകയും വേണം. ഇത് ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. രണ്ടാമതും വാഹനം പിടികൂടിയാൽ രജിസ്ട്രേഷൻ റദ്ദാക്കും.