പാലക്കാട്: തൃത്താലയില്‍ ശക്തമായ കാറ്റിലും മഴയിലും വാഴക്കൃഷി നശിച്ചു. മേഴത്തൂരിലെ നാസറിന്‍റെ കൃഷിയിടത്തിലെ 1,200 ഓളം കുലച്ച വാഴകളാണ് ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണത്. പ്രളയ ദുരിതത്തിൽ നിന്നും കരകയറാൻ സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ വാഴക്കൃഷിയാണ് നശിച്ചത്. മൈസൂരി, പൂവൻ ഇനങ്ങളിലായി ആകെ 1,500 വാഴകളാണുണ്ടായിരുന്നത്. പാട്ടത്തുകയും കൃഷി പരിപാലനവുമൊക്കെയായി നാല് ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായി നാസര്‍ പറയുന്നു.
കാറ്റിലും മഴയിലും തൃത്താലയില്‍ 1200 ഓളം വാഴകൾ നശിച്ചു - വേനല്‍മഴ നാശം
തൃത്താല മേഴത്തൂരിലെ നാസറിന്‍റെ കൃഷിയിടത്തിലെ വാഴക്കൃഷിയാണ് നശിച്ചത്
കാറ്റിലും മഴയിലും തൃത്താലയില്‍ 1200 ഓളം വാഴ നശിച്ചു
വായ്‌പയെടുത്ത് നടത്തിയ കൃഷി നശിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നാസര്‍. സര്‍ക്കാര്‍ സഹായമാണ് നാസറിന്‍റെ ഏക പ്രതീക്ഷ.