പാലക്കാട് 271 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7113 ആയി.
പാലക്കാട് 271 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയിൽ ഇന്ന് 271 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 347 പേർക്ക് രോഗമുക്തരായതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ 121 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഉറവിടം അറിയാത്ത 147 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമായി വന്ന മൂന്ന് പേരും ഇന്നത്തെ കണക്കിൽ പെടുന്നുണ്ട്. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7113 ആയി.