കേരളം

kerala

ETV Bharat / state

പാലക്കാട് ഇന്ന് 225 പേര്‍ക്ക് കൊവിഡ് - പാലക്കാട്

നിലവില്‍ 4032 പേരാണ് ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത്.

palakkad reports 225 covid cases today  palakkad  palakkad covid cases  covid 19  corona virus  പാലക്കാട് ഇന്ന് 225 പേര്‍ക്ക് കൊവിഡ്  പാലക്കാട്  കൊവിഡ് 19
പാലക്കാട് ഇന്ന് 225 പേര്‍ക്ക് കൊവിഡ്

By

Published : Jan 13, 2021, 7:33 PM IST

പാലക്കാട്:ജില്ലയില്‍ ഇന്ന് 225 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 212പേര്‍ രോഗമുക്തി നേടി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. 152 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 6 പേർ ,4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4032 പേരാണ് ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത്.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് സ്വദേശികളായ രണ്ടുപേർ കോട്ടയത്തും, കൊല്ലം, കാസർഗോഡ് ജില്ലകളില്‍ ഒരാള്‍ വീതവും, മൂന്ന് പേര്‍ വീതം ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലും, 17 പേര്‍ കോഴിക്കോടും, 46 പേര്‍ തൃശ്ശൂരും, 36 പേര്‍ എറണാകുളത്തും, 100 പേര്‍ മലപ്പുറത്തും ചികില്‍സയില്‍ കഴിയുകയാണ്.

ABOUT THE AUTHOR

...view details