പാലക്കാട്: ജില്ലയിൽ കൊവിഡ് വ്യാപനം പ്രതികൂലമാകുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി. ജില്ലയിൽ സിആർപിസി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടിയെന്ന് ജില്ലാ കലക്‌ടർ ഡി ബാലമുരളി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരും. പൊതു-സ്വകാര്യ ഇടങ്ങളിലെ ഒത്തുചേരലുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
പാലക്കാട് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി - Prohibition extended in palakad
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടുന്നതെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു
പാലക്കാട് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി
ജില്ലയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പിലാക്കാൻ ബാധ്യതപ്പെട്ടവർക്കും മറ്റ് അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർക്കും ഉത്തരവ് ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു.
കൂടുതൽ വായിക്കാൻ:കൊവിഡ് വ്യാപനം തുടരുന്നു; പത്ത് ജില്ലകളിൽ നിരോധനാജ്ഞ നീട്ടി