പാലക്കാട്: 45 അടി താഴ്‌ചയുള്ള കൊക്കർണിയിൽ ('കൊക്കർണി'കൾ അഥവ 'കൊക്കരണി'കൾ എന്നാൽ കിണറുകൾക്കു സമാനമായ ഒരുതരം ജലസ്രോതസുകളാണ്) വീണ പശുവിനെ രക്ഷപ്പെടുത്തി. പട്ടഞ്ചേരി പഞ്ചായത്ത് തൊട്ടിച്ചിപതി, നെല്ലിമേട് രത്നാസ്വാമിയുടെ പശുവാണ് 45 അടി താഴ്‌ചയുള്ള കൊക്കർണിയിൽ വീണത്. 15 അടിയിലേറെ വെള്ളമുണ്ടായിരുന്നു.
45 അടിയുള്ള കൊക്കർണിയിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
പശുക്കൾ തമ്മിൽ കൊമ്പുകോർത്ത് ആൾ മറയില്ലാത്ത കൊക്കർണിയിൽ വീഴുകയായിരുന്നു.
ചൊവാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പശുക്കൾ തമ്മിൽ കൊമ്പുകോർത്ത് ആൾ മറയില്ലാത്ത കൊക്കർണിയിൽ വീഴുകയായിരുന്നു. ചിറ്റൂർ അഗ്നിരക്ഷാസേന ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ എ. ഗിരിയുടെ നേതൃത്വത്തിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.എസ് സന്തോഷ്‌കുമാർ കിണറ്റിൽ ഇറങ്ങി ഹോസ് ഉപയോഗിച്ച് കെട്ടി. മറ്റു സേനാംഗങ്ങളായ കണ്ണദാസ്, ഷഫീർ, മഹേഷ്, റഷീദ്, വിനിൽ എന്നിവരുടെ സഹായത്തോടെ പശുവിനെ പുറത്തെടുത്ത് ഉടമയെ ഏൽപ്പിച്ചു.
ALSO READ:ചരിത്രമായി കേരളം: സൈന്യം ബാബുവിന്‍റെ അരികില്‍, രക്ഷാദൗത്യം അവസാന ഘട്ടത്തില്‍
TAGGED:
കിണർ പശു വീണു