പാലക്കാട് :കൽപ്പാത്തി രഥോത്സവത്തിന്‍റെ ഭാഗമായി ദേവരഥം തേരുമുട്ടിയിൽ സംഗമിച്ചു. രണ്ടുദിവസമായി ഭക്തിസാന്ദ്രമായ ഗ്രാമങ്ങളിൽ പ്രദക്ഷിണം നടത്തിയിരുന്ന രഥങ്ങളാണ് തേരുമുട്ടിയിൽ ഇന്ന് സംഗമിച്ചത്. അഞ്ച് രഥങ്ങളുടെ സംഗമ വേളയിൽ വിണ്ണിൽ നിന്നുള്ള ദേവതകൾ പോലും കാഴ്‌ച കാണാൻ ഭൂമിയിലേക്ക് ഇറങ്ങിവരുമെന്നാണ് വിശ്വാസം.
ആയിരങ്ങളെ ഭക്തിയിലാഴ്‌ത്തി ദേവരഥ സംഗമം ; കൽപ്പാത്തി രഥോത്സവം സമാപിച്ചു
അഞ്ച് രഥങ്ങളുടെ സംഗമവേളയില്‍ ആയിരക്കണക്കിന് ഭക്തരാണ് പാലക്കാട് കല്‍പ്പാത്തിയിലേക്ക് ഒഴുകിയെത്തിയത്
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ രണ്ട് രഥങ്ങളും ചെവ്വാഴ്ച്ച പ്രയാണം ആരംഭിച്ച മന്തക്കര ഗണപതിയും ഇന്ന് രാവിലെ പ്രയാണം ആരംഭിച്ച ചാത്തപ്പുരം പ്രസന്ന മഹാഗണപതി, പഴയ കൽപ്പാത്തി ലക്ഷ്‌മി പെരുമാൾ എന്നീ രഥങ്ങളാണ് തേരുമുട്ടിയിൽ സംഗമിച്ചത്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് 700 വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.
ക്ഷേത്രം എ. ഡി 1425 ൽ നിർമിച്ചു എന്നാണ് വിശ്വസിക്കുന്നത്. കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ സ്ഥലം കൂടിയാണ് അഗ്രഹാരങ്ങൾ സ്ഥിതി ചെയ്യുന്ന കൽപ്പാത്തി.