പാലക്കാട്: തേങ്കുറിശിയിലെ ദുരഭിമാന കൊലക്കേസില്‍ പൊലീസിന് വീഴ്‌ച സംഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി. അനീഷിന്‍റെയും ഹരിതയുടെയും കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചതായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.
പാലക്കാട് ദുരഭിമാന കൊല; പൊലീസിന് വീഴ്‌ചയുണ്ടായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി - palakkad murder case
അനീഷിന്‍റെയും ഹരിതയുടെയും കുടുംബങ്ങളുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു
പാലക്കാട് ദുരഭിമാന കൊല; പൊലീസിന് വീഴ്‌ചയുണ്ടായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി
ഹരിതയുടെ അമ്മാവനെതിരെ കൊല്ലപ്പെട്ട അനീഷിന്‍റെ പിതാവ് അറുമുഖന്‍ ഡിസംബര്‍ എട്ടിന് പരാതി നല്‍കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഹരിതയുടെ വീട്ടിലെത്തി പൊലീസ് താക്കീത് നല്‍കുകയും പരാതിക്കാരുടെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പരാതിയില്‍ കുഴല്‍മന്ദം പൊലീസ് ഇടപെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കിയതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.