പാലക്കാട്: ജില്ലയിൽ വിതരണത്തിനുള്ള കൊവിഡ് വാക്‌സിൻ വ്യാഴാഴ്‌ച എത്തിക്കും. എറണാകുളത്തെ റീജിയണൽ വാക്‌സിൻ സ്റ്റോറില്‍ നിന്നാണ് വാക്‌സിൻ എത്തിക്കുക. വാക്‌സിൻ സൂക്ഷിക്കാൻ ജില്ലാ ആശുപത്രിയിലടക്കം 104 ശീതശൃംഖലാ കേന്ദ്രങ്ങളുണ്ട്. ഇതിനുപുറമെ വാക്‌സിന്‍ കൂളറും സജ്ജമാണ്. ഇതിന്‍റെയെല്ലാം കാര്യക്ഷമതാ പരിശോധന പൂർത്തിയാക്കി. വിതരണകേന്ദ്രങ്ങളിലേക്ക് വാക്‌സിൻ എത്തിക്കാൻ രണ്ട് വാക്‌സിൻ വെഹിക്കിളുകളാണ് ജില്ലയിലുള്ളത്. വെള്ളിയാഴ്‌ച തന്നെ ജില്ലയിലെ ഒമ്പത് വിതരണകേന്ദ്രങ്ങളിലും വാക്‌സിൻ എത്തിക്കും. 16നാണ് വാക്‌സിനേഷൻ ആരംഭിക്കുന്നത്. ഒമ്പത് കേന്ദ്രങ്ങളിലായാണ് വാക്‌സിൻ നൽകുന്നത്. ആദ്യഘട്ട വാക്‌സിനേഷന് 25,600 ആരോഗ്യപ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്.
രണ്ടുവട്ടം നടത്തിയ ട്രയൽ റൺ വിജയകരമാണ്. പരിശീലനം പൂർത്തിയാക്കിയ സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകരാണ് വാക്‌സിനേഷന് നേതൃത്വം നൽകുക. വാക്‌സിനെടുത്ത ആളെ അര മണിക്കൂർ നിരീക്ഷിച്ച് പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തും. ആദ്യ ഡോസ് പൂർത്തിയാക്കി 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം. രണ്ട് ഡോസും കഴിഞ്ഞാൽ വാക്‌സിനേഷൻ പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് മൊബൈലിൽ എത്തും. ഇത് ഡൗൺലോഡ് ചെയ്യാം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും വാക്‌സിനേഷൻ നടത്തുക. കൊവിഡ് രോഗലക്ഷണമുള്ളവർക്ക് തൽക്കാലം വാക്‌സിൻ നൽകില്ല. ഒരു കേന്ദ്രത്തിൽ പ്രതിദിനം 900 പേർക്ക് വാക്‌സിൻ നൽകാനാകും.
ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ:
1) ജില്ലാ ആശുപത്രി, പാലക്കാട്
2) ജില്ലാ ആയുർവേദ ആശുപത്രി, പാലക്കാട്
3) സിഎച്ച്‌സി നെന്മാറ