പാലക്കാട് 240 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ 274 പേർക്ക് രോഗം ഭേദമായി
പാലക്കാട്: ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 124 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചത് 112 പേര്‍ക്കാണ്. വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും വന്ന രണ്ട് പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 274 പേർക്ക് രോഗം ഭേദമായി. ജില്ലയിൽ നിലവിൽ 4200 പേരാണ് ചികിത്സയിലുള്ളത്. ഒരു പാലക്കാട് സ്വദേശി, തിരുവനന്തപുരം, കോട്ടയത്ത് നിന്നുള്ള രണ്ട് പേർ, 19 കോഴിക്കോട് സ്വദേശികൾ, 51 തൃശൂർ സ്വദേശികൾ, 43 എറണാകുളം സ്വദേശികൾ എന്നിങ്ങനെ 116 പേർ മലപ്പുറം ജില്ലയിൽ ചികിത്സയിലുണ്ട്.