പാലക്കാട്: ജില്ലയില്‍ ഇന്ന് 209 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 83 പേര്‍ക്ക് രോഗബാധ ഉണ്ടായി. ഉറവിടം അറിയാതെ രോഗം ബാധിച്ചവർ 115 പേര്‍. വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന ഏഴ് പേർക്കും ഇന്ന് രോഗം ബാധിച്ചു. ജില്ലയിൽ ഇന്ന് നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 301 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,414 ആയി.
പാലക്കാട് 209 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,414 ആയി
പാലക്കാട് 209 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരോരുത്തര്‍ വീതം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, ഇടുക്കി ജില്ലകളിലും രണ്ട് പേര്‍ ആലപ്പുഴ, 20 പേര്‍ കോഴിക്കോട്, 60 പേര്‍ തൃശ്ശൂര്‍, 29 പേര്‍ എറണാകുളം, 107 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.