പാലക്കാടില്‍ 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കർണാടക
ഇതോടെ പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 105 ആയി
പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയിൽ ഇന്ന് 16 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നും വന്ന അഞ്ച് പേർക്കും അബുദബിയിൽ നിന്നും വന്ന അഞ്ച് പേർക്കും. മുംബൈ,ബെംഗളൂർ,ദൽഹി എന്നിവിടങ്ങളിൽ നിന്നും എത്തിയ ഒരോ ആൾക്കു വീതവും. കർണാടകയിൽ നിന്നും കുടുംബത്തോടൊപ്പം യാത്ര ചെയ്തെത്തിയ കോട്ടോപ്പാടം സ്വദേശിക്കും. സമ്പർക്കത്തിലൂടെ കണിയാപുരം,കടമ്പഴിപുരം സ്വദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 105 ആയി.