പാലക്കാട്: ജില്ലയിൽ തിങ്കളാഴ്ച 49 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പട്ടാമ്പിയിൽ നടത്തിയ ആന്‍റിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 29 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 20 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ജില്ലയിൽ 93 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
പാലക്കാട്ട് 49 പേർക്ക് കൂടി കൊവിഡ്; 93 പേർക്ക് രോഗമുക്തി
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വന്നവരിൽ സൗദിയിൽ നിന്നും വന്ന കടമ്പഴിപ്പുറം സ്വദേശി(41) , പല്ലാവൂർ സ്വദേശി(51), വണ്ടാഴി സ്വദേശി(40), കോട്ടോപാടം സ്വദേശികളായ മൂന്ന് പേർ, നെന്മാറ സ്വദേശ (47), തിരുമിറ്റക്കോട് സ്വദേശി(31), തിരുമിറ്റക്കോട് സ്വദേശി(31), തിരുവേഗപ്പുറ സ്വദേശി(28), എന്നിവർ ഉൾപ്പെടുന്നു
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വന്നവരിൽ സൗദിയിൽ നിന്നും വന്ന കടമ്പഴിപ്പുറം സ്വദേശി(41) , പല്ലാവൂർ സ്വദേശി(51), വണ്ടാഴി സ്വദേശി(40), കോട്ടോപാടം സ്വദേശികളായ മൂന്ന് പേർ, നെന്മാറ സ്വദേശ (47), തിരുമിറ്റക്കോട് സ്വദേശി(31), തിരുമിറ്റക്കോട് സ്വദേശി(31), തിരുവേഗപ്പുറ സ്വദേശി(28), എന്നിവർ ഉൾപ്പെടുന്നു. കൂടാതെ ഖത്തറിൽ നിന്നും വന്ന ഓങ്ങല്ലൂർ സ്വദേശി(53), യുഎഇയിൽ നിന്നും വന്ന കോട്ടോപ്പാടം സ്വദേശി (33), കുവൈത്തിൽ നിന്നും വന്ന പറളി സ്വദേശി(31), ഡൽഹിയിൽ നിന്നും വന്ന കുനിശേരി സ്വദേശി(33), ഹൈദരാബാദിൽ നിന്നും വന്ന കടമ്പഴിപ്പുറത്തുള്ള ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ, തമിഴ്‌നാട്ടിൽ നിന്നും വന്ന പെരിങ്ങോട്ടുകുറിശി സ്വദേശികളായ ഒരു കുടുംബത്തിലെ മുന്ന് അംഗങ്ങൾ, കർണാടകയിൽ നിന്നും വന്ന പുതുപ്പരിയാരം സ്വദേശി (33) എന്നിവരും ഉൾപ്പെടുന്നു.