പാലക്കാട്:ജില്ലയിൽ ഇന്ന് 464 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 327 പേർക്ക് രോഗമുക്തി. 315 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 14 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി വന്ന 7 പേർക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 6303 ആയി.