പാലക്കാട്:കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യമുണ്ടായാൽ രോഗലക്ഷണം ഇല്ലാത്ത രോഗികൾക്ക് വീട്ടിൽ തന്നെ ചികിത്സയിൽ തുടരുന്നത് പരിഗണിക്കുമെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ), ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ നിർദേശപ്രകാരമാണ് തീരുമാനം. സി.എഫ്.എൽ.ടി.സികളിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികളുടെ സൗകര്യം പരിഗണിച്ചുമാണ് നടപടി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതുമായി ബന്ധപ്പെട്ടുള്ള പ്രധാന മാർഗനിർദേശങ്ങൾ
1. രോഗിയെ പരിശോധിക്കുകയും മറ്റ് അസുഖങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
2. 10 മുതൽ 60 വയസിനുള്ളിൽ പ്രായമുള്ളവർക്ക് ഹോം ഐസൊലേഷൻ അനുവദിക്കും.
3. ഡോക്ടറും സ്റ്റാഫുകളും അടങ്ങുന്ന മെഡിക്കൽ സംഘമാണ് രോഗിയെ പരിശോധിച്ച് ഹോം ഐസൊലേഷന് അയക്കാൻ പറ്റുമോ എന്ന് തീരുമാനിക്കുന്നത്.