പാലക്കാട് 281 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പാലക്കാട്:ജില്ലയിൽ ഇന്ന് 281 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 327 പേർ രോഗമുക്തരായി. ഇന്ന് രോഗം ബാധിച്ചവരിൽ 187 പേർ സമ്പർക്ക രോഗബാധിതരാണ്. രോഗം ബാധിച്ചവരിൽ 3 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 91 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ പാലക്കാട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5703 ആയി.